
Get latest News & Events Details.
ജനാധിപത്യത്തെയും ഫെഡറലിസത്തെയും അട്ടിമറിച്ച് പിൻവാതിലിലൂടെ അധികാര തുടർച്ച ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന 131 -ാം ഭരണഘടന ഭേദഗതി ബിൽ പാർലമെൻ്റിൽ പരാജയപ്പെട്ടത് രാജ്യത്താകമാനം വലിയ ചർച്ചക്ക് വഴി വച്ചിരിക്കുകയാണ്. നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനൊപ്പം ലോകസഭാ സീറ്റുകളുടെ എണ്ണം 543ല് നിന്ന് 850 ആയി വർധിപ്പിക്കാനുള്ള നീക്കമാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത്. ഈ സാഹചര്യത്തിലാണ് നിയമനിർമ്മാണ സഭകളിലെ സ്ത്രീ പ്രാധിനിധ്യം മൂന്നിലൊന്നായെങ്കിലും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിക്കൊണ്ടും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ നടത്തുന്ന വസ്തുതാ […]