കെ.എസ്.ടി.എ. സംസ്ഥാനസമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

കൊല്ലം: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ടി.എ.) 23-ാം സംസ്ഥാനസമ്മേളനം ഫിബ്രവരി 12 മുതല്‍ 15 വരെ കൊല്ലം ടൗണ്‍ ഹാളില്‍ നടക്കും. ഇതിനുമുന്നോടിയായുള്ള സ്വാഗതസംഘം രൂപവത്കരണയോഗം എം.എ.ബേബി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.എന്‍.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ഷാജഹാന്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ ചെയര്‍മാനും കെ.എസ്.ടി.എ. ജില്ലാ സെക്രട്ടറി കെ.ആര്‍.ദാമോദരന്‍ പിള്ള ജനറല്‍ കണ്‍വീനറുമായി 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍മാരായി പി.ആര്‍.വസന്തന്‍, പി.സോമനാഥന്‍, എക്‌സ്.ഏണസ്റ്റ്, ജോണ്‍ ഫിലിപ്പ്, കെ.ശശീന്ദ്രന്‍, വി.കെ.അനിരുദ്ധന്‍, അഡ്വ. രാജേന്ദ്രബാബു, കെ.വി.രാജേന്ദ്രന്‍, എ.എം.ഇക്ബാല്‍ എന്നിവരെയും കണ്‍വീനര്‍മാരായി എസ്.പയസ്, ആര്‍.രാധാകൃഷ്ണന്‍, കെ.ബാബു, ടി.ആര്‍.മഹേഷ്, എസ്.മാത്യൂസ്, എം.രവിനാഥന്‍ പിള്ള, എന്നിവരെയും തിരഞ്ഞെടുത്തു. എല്ലാ ഉപജില്ലകളില്‍നിന്നുമുള്ള സമ്മേളന ഫണ്ടിന്റെ ആദ്യഗഡു ജനറല്‍ സെക്രട്ടറി ഏറ്റുവാങ്ങി.