ഉപരോധ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം – 2013 ജൂണ്‍ 6
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ സ്ഥലംമാറ്റം സംബന്ധിച്ച തുടര്‍ നടപടികള്‍ തല്‍ക്കാലം മരവിപ്പിക്കാനും പൊതു സ്ഥലംമാറ്റം സംബന്ധിച്ച പരാതികള്‍ വിശദമായി പരിശോധിച്ച് തീര്‍പ്പാക്കിയതിനുശേഷം മാത്രം സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ പൊതു സ്ഥലംമാറ്റം നടത്തിയാല്‍ മതിയെന്നും സര്‍ക്കാര്‍ ഉത്തരവ് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ കെ എസ് ടി എ യുടെ നേതൃത്വത്തില്‍ ഡയറക്ടറേറ്റില്‍ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു