കെഎസ്ടിഎ 31-ാം സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു | Kerala School Teachers Association

കെഎസ്ടിഎ 31-ാം സംസ്ഥാന സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു

2022 ഫെബ്രുവരി 11, 12, 13 തീയതികളിലായി കൊല്ലത്ത് വച്ച് നടക്കുന്ന കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ ( കെ എസ് ടി എ ) 31ാം സംസ്ഥാന സമ്മേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു. കെ എസ് ടി എ കൊല്ലം ജില്ലാ കമ്മിറ്റി ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണയോഗം സിപിഐ (എം) ജില്ലാ സെക്രട്ടറി എസ് സുദേവന്‍ ഉദ്ഘാടനം ചെയ്തു. ‘നവകേരള സൃഷ്ടിക്കായി അണിചേരൂ മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി നടക്കുന്ന കെ എസ് ടി എ സമ്മേളനം പുരോഗമന പ്രസ്ഥാനങ്ങളുടേയും അധ്യാപക പ്രസ്ഥാനത്തിന്‍റെയും ശക്തികേന്ദ്രമായ ദേശിങ്ങനാട്ടില്‍ പുതു ചരിത്രമെഴുതുന്ന സമ്മേളനമാക്കാനുള്ള തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, വനിതാ സമ്മേളനം, ട്രേഡ് യൂണിയന്‍ സൗഹൃദ സമ്മേളനം, പൊതുസമ്മേളനം, പ്രകടനം, ജനകീയ പങ്കാളിത്തത്തോടെയുള്ള സെമിനാറുകള്‍, മറ്റ് അനുബന്ധ പരിപാടികള്‍ എന്നിവയുള്‍പ്പെടുന്ന സമഗ്രമായ സമ്മേളനം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിക്കും.
എസ് സുദേവന്‍ ചെയര്‍മാനായും ജി കെ ഹരികുമാര്‍ ജനറല്‍ കണ്‍വീനറായും ജനപ്രതിനിധികള്‍, സംഘടനാ നേതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ , വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 501 അംഗ സ്വാഗതസംഘവുംവും 15 സബ് കമ്മിറ്റികളും രൂപീകരിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്‍റ് എ നജീബ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ സ്വാഗതവും ജി കെ ഹരികുമാര്‍ നന്ദിയും പറഞ്ഞു. ജനപ്രതിനിധികള്‍, സംഘടനാ നേതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



More posts here »

Updates from 

General Secretary

Updates from
General Secretary

നവകേരള സൃഷ്ടിയും പാഠ്യപദ്ധതിപരിഷ്കരണവും ദ്വിദിന ശില്പശാല 2022 ആഗസ്റ്റ് 27, 28

Published 3 years ago

Submit
your
articles

Please forward your articles
to ksta.state@gmail.com