സി.ബി.എസ്.ഇ. ധര്‍ണ | Kerala School Teachers Association

സി.ബി.എസ്.ഇ. ധര്‍ണ

പാലക്കാട് ജൂണ്‍ 12: സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ. ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.സി.അലി ഇക്ബാല്‍, പി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എ ശിവദാസ് സ്വാഗതം പറഞ്ഞു.

650-ഓളം സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്കും 4000ത്തിലധികം അനംഗീകൃത വിദ്യാലയങ്ങള്‍ക്കും അംഗീകാരം നല്‍കാനാണ് സര്‍ക്കാര്‍നീക്കം. പത്തുലക്ഷത്തോളം കുട്ടികള്‍ക്ക് പഠിക്കാനുള്ള ക്ലാസ് മുറികള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ മറവില്‍ ഈ ശ്രമം- കെ.എസ്.ടി.എ. ആരോപിച്ചു.



More posts here »

Updates from 

General Secretary

Updates from
General Secretary

നവകേരള സൃഷ്ടിയും പാഠ്യപദ്ധതിപരിഷ്കരണവും ദ്വിദിന ശില്പശാല 2022 ആഗസ്റ്റ് 27, 28

Published 3 years ago

Submit
your
articles

Please forward your articles
to ksta.state@gmail.com