പാഠ്യപദ്ധതി അട്ടിമറി കെ എസ് ടി എ ശില്‍പ്പശാല നടത്തി | Kerala School Teachers Association

പാഠ്യപദ്ധതി അട്ടിമറി കെ എസ് ടി എ ശില്‍പ്പശാല നടത്തി

പാലക്കാട്: വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി കെഎസ്ടിഎ നേതൃത്വത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. “പാഠ്യപദ്ധതി പരിഷ്കരണത്തിനു പിന്നില്‍” എന്ന വിഷയം അവതരിപ്പിച്ച് എസ്എസ്എ മുന്‍ സംസ്ഥാന പ്രോജക്ട് ഓഫീസര്‍ ടി പി കലാധരന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം കെ രമണി അധ്യക്ഷയായി. കെ അച്യുതന്‍കുട്ടി ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കി. ഇ സി മോഹനന്‍, ലിന്റോ, ശ്രീകല എം കെ ചന്ദ്രന്‍, വേണു, എം വി രാജന്‍ വട്ടേനാട്, വിജയകേശവന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി അലി ഇക്ബാല്‍ ചര്‍ച്ച ക്രോഡീകരിച്ചു. ജില്ലാ സെക്രട്ടറി കെ എ ശിവദാസന്‍ സ്വാഗതവും അക്കാദമിക്ക് കമ്മിറ്റി കണ്‍വീനര്‍ പി കൃഷ്ണദാസ് നന്ദിയും പറഞ്ഞു.



More posts here »

Updates from 

General Secretary

Updates from
General Secretary

നവകേരള സൃഷ്ടിയും പാഠ്യപദ്ധതിപരിഷ്കരണവും ദ്വിദിന ശില്പശാല 2022 ആഗസ്റ്റ് 27, 28

Published 3 years ago

Submit
your
articles

Please forward your articles
to ksta.state@gmail.com