തൊഴിലെടുക്കുന്നവര്‍ ചൂഷണത്തിന് വിധേയരാകുന്നു പി കെ സൈനബ | Kerala School Teachers Association

തൊഴിലെടുക്കുന്നവര്‍ ചൂഷണത്തിന് വിധേയരാകുന്നു പി കെ സൈനബ

മലപ്പുറം : തൊഴിലെടുക്കുന്നവര്‍ എല്ലാ മേഖലകളിലും ചൂഷണത്തിന് വിധേയമാകുന്നതായി ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രകമ്മിറ്റി അംഗം പി കെ സൈനബ പറഞ്ഞു. കെ എസ് ടി എ 22-ാം സംസ്ഥാന സമ്മേളനത്തോടനുബനുന്ധിച്ച് ‘താങ്ങും തണലു’ പ്രീ പ്രൈമറി അധ്യാപകരുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകള്‍ ജോലി ചെയ്യുന്ന പ്രീ പ്രൈമറി മേഖലയില്‍ ചൂഷണത്തിന് വിധേയരായി കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ സംഘടനാ രൂപം ഈ മേഖലയില്‍ വളര്‍ന്നു വരണമെന്നും അവര്‍ പറഞ്ഞു.
കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെ ദാസന്‍ അധ്യക്ഷത വഹിച്ചു. എം എസ് മോഹനന്‍ ക്ലാസെടുത്തു. എ കെ സോമാന്‍, ടി കെ എ ഷാഫി, പ്രേമന്‍ പരുത്തിക്കാട് എന്നിവര്‍ സംസാരിച്ചു.

ടി കെ എ ഷാഫി
സെക്രട്ടറി, കെ എസ് ടി എ
9496525738



More posts here »

Updates from 

General Secretary

Updates from
General Secretary

നവകേരള സൃഷ്ടിയും പാഠ്യപദ്ധതിപരിഷ്കരണവും ദ്വിദിന ശില്പശാല 2022 ആഗസ്റ്റ് 27, 28

Published 3 years ago

Submit
your
articles

Please forward your articles
to ksta.state@gmail.com