കുട്ടിക്കൊരു വീട് പദ്ധതി സംസ്ഥാന തല ഉദ്ഘാടനം കുട്ടികള്‍ക്ക് സ്നേഹത്തണലൊരുക്കി അധ്യാപകര്‍ | Kerala School Teachers Association

കുട്ടിക്കൊരു വീട് പദ്ധതി സംസ്ഥാന തല ഉദ്ഘാടനം കുട്ടികള്‍ക്ക് സ്നേഹത്തണലൊരുക്കി അധ്യാപകര്‍

കെഎസ്ടിഎയുടെ കുട്ടിക്കൊരു വീട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊടുങ്ങല്ലൂര്‍ ഉപജില്ലയിലെ അഴീക്കോട് വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്‍ നിര്‍വഹിച്ചു. പരേതനായ തോട്ടുമുഖത്ത് സുധീറിന്‍റെയും രമണിയുടെയും മകളും അഴീക്കോട് സീതി സാഹിബ് സ്മാരക സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ആതിരയ്ക്ക് വീടിന്‍റെ താക്കോല്‍ എ. വിജയരാഘവന്‍ കൈമാറി.
കെഎസ്ടിഎ സംസ്ഥാന പ്രസിഡന്‍റ് പി വേണുഗോപാലന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി കെ ഗിരിജ, എറിയാട് പഞ്ചായത്ത് പ്രസിഡന്‍റ് കെ പി രാജന്‍, കെഎസ്ടിഎ സംസ്ഥാന ട്രഷറര്‍ ടി കെ എ ഷാഫി, സംസ്ഥാന സെക്രട്ടറി ടി വി മദനമോഹനന്‍, നൗഷാദ് കറുകപ്പാടത്ത്, ജയിംസ് പി പോള്‍, കെ എസ് സതീഷ് കുമാര്‍, സി എ നസീര്‍ എന്നിവര്‍ സംസാരിച്ചു. പി വി ഉണ്ണികൃഷ്ണന്‍ നന്ദി രേഖപ്പെടുത്തി. മറ്റു ജില്ലകളിലും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ കൈമാറി. കെഎസ്ടിഎ 30-ാം സംസ്ഥാന സമ്മേളനമാണ് വീടില്ലാത്ത കുട്ടികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന കുട്ടിക്കൊരു വീട് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. ലൈഫ് മിഷന്‍ പദ്ധതിക്ക് അനുബന്ധമായാണ് ഈ പദ്ധതിയും നടപ്പിലാക്കുന്നത്.

 

 More posts here »

Updates from 

General Secretary

Updates from
General Secretary

കുട്ടിക്കൊരു വീട് പദ്ധതി സംസ്ഥാന തല ഉദ്ഘാടനം കുട്ടികള്‍ക്ക് സ്നേഹത്തണലൊരുക്കി അധ്യാപകര്‍

Published 2 weeks ago

Submit
your
articles

Please forward your articles
to ksta.state@gmail.com