അധ്യാപകര്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി | Kerala School Teachers Association

അധ്യാപകര്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി

തിരു: ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ അനിശ്ചിതകാല രാപ്പകല്‍ സത്യഗ്രഹം തുടങ്ങി. കെഎസ്ടിഎ നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് മുമ്പില്‍ ആരംഭിച്ച സത്യഗ്രഹം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ ശമ്പളസ്കെയില്‍ പുനഃസ്ഥാപിക്കുക, വിഎച്ച്എസ്ഇ സ്പെഷ്യല്‍ റൂള്‍ അപാകതകള്‍ പരിഹരിക്കുക, പ്രിന്‍സിപ്പല്‍ തസ്തിക അധിക തസ്തികയാക്കുക, സ്ഥലംമാറ്റത്തിലെ അഴിമതിയും സ്വജനക്ഷപാതവും അവസാനിപ്പിക്കുക, അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകര്‍ക്ക് സീനിയര്‍ അധ്യാപകരുടെ ആനുകൂല്യങ്ങള്‍ നല്‍കുക, പാഠ്യപദ്ധതി അട്ടിമറിനീക്കം ഉപേക്ഷിക്കുക, സീനിയോറിറ്റി ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക, മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച സറണ്ടര്‍ ആനുകൂല്യം തിരിച്ചുപിടിച്ച ഉത്തരവ് റദ്ദാക്കുക, ഗസ്റ്റ് അധ്യാപകര്‍ക്ക് അര്‍ഹമായ വേതനം നല്‍കുക, ലബ്ബാകമ്മിറ്റി റിപ്പോര്‍ട്ടിലെ പ്രതിലോമ നിര്‍ദേശങ്ങള്‍ തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യഗ്രഹം. സമരസഹായസമിതി ചെയര്‍മാന്‍ വി ശിവന്‍കുട്ടി എംഎല്‍എ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ എന്‍ സുകുമാരന്‍, ജനറല്‍ സെക്രട്ടറി എം ഷാജഹാന്‍, എന്‍ജിഒ യൂണിയന്‍ പ്രസിഡന്റ് പി എച്ച് എം ഇസ്മായില്‍, കെജിഒഎ ജനറല്‍ സെക്രട്ടറി കെ ശിവകുമാര്‍, കെ പി സന്തോഷ്കുമാര്‍, എന്‍ എസ് അജയന്‍, എസ് മനുകുമാര്‍ എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ അധ്യാപകരാണ് ആദ്യദിവസം സത്യഗ്രഹത്തില്‍ പങ്കെടുത്തത്. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ളവര്‍ പങ്കെടുക്കും



More posts here »

Updates from 

General Secretary

Updates from
General Secretary

നവകേരള സൃഷ്ടിയും പാഠ്യപദ്ധതിപരിഷ്കരണവും ദ്വിദിന ശില്പശാല 2022 ആഗസ്റ്റ് 27, 28

Published 3 years ago

Submit
your
articles

Please forward your articles
to ksta.state@gmail.com