സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കോ മറ്റോ മല്‍സരിച്ചു ജയിച്ചാല്‍ സ്‌ക്കൂളില്‍ നിന്ന് ശൂന്യവേതനാവധി എടുത്തുവേണം ജനപ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യം കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഉത്തരവു പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ ഉത്തരവ്. തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാനത്തെ എയ്ഡഡ് സ്‌കുള്‍ അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മൂലം കുട്ടികളുടെ അധ്യയനം മുടങ്ങാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അധ്യയനം മുടങ്ങുന്നത് ബാലാവകാശത്തിന്റെ ലംഘനമാണ്. അധ്യയനത്തില്‍ മൂല്യത്തകര്‍ച്ച ഉണ്ടാകുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയുന്നതിന് ഇടയാക്കുന്നതായി പരക്കെ വിമര്‍ശനം ഉയരുന്നുണ്ട്. ഈ ചുറ്റുപാടിലാണ് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്. | Kerala School Teachers Association

സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കോ മറ്റോ മല്‍സരിച്ചു ജയിച്ചാല്‍ സ്‌ക്കൂളില്‍ നിന്ന് ശൂന്യവേതനാവധി എടുത്തുവേണം ജനപ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യം കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഉത്തരവു പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം കെ. നസീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഒരു വിദ്യാര്‍ഥി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്റെ ഉത്തരവ്. തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സംസ്ഥാനത്തെ എയ്ഡഡ് സ്‌കുള്‍ അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം മൂലം കുട്ടികളുടെ അധ്യയനം മുടങ്ങാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ അധ്യയനം മുടങ്ങുന്നത് ബാലാവകാശത്തിന്റെ ലംഘനമാണ്. അധ്യയനത്തില്‍ മൂല്യത്തകര്‍ച്ച ഉണ്ടാകുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം കുറയുന്നതിന് ഇടയാക്കുന്നതായി പരക്കെ വിമര്‍ശനം ഉയരുന്നുണ്ട്. ഈ ചുറ്റുപാടിലാണ് വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാരിന് നല്‍കിയത്.



More posts here »

Updates from 

General Secretary

Updates from
General Secretary

നവകേരള സൃഷ്ടിയും പാഠ്യപദ്ധതിപരിഷ്കരണവും ദ്വിദിന ശില്പശാല 2022 ആഗസ്റ്റ് 27, 28

Published 3 years ago

Submit
your
articles

Please forward your articles
to ksta.state@gmail.com